KAIRALI@15 YEARS

ബെൽജിയത്തിലെ മലയാളി കൂട്ടായ്മയ്ക്ക് പ്രായം കണക്കാക്കാൻ ആകില്ലെന്നറിയാം.. എന്നിരുന്നാലും  കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപപെട്ടിട്ട് പതിനഞ്ച് വർഷങ്ങൾ ആകുന്നു.. . ജന്മനാട്ടിൽ നിന്നും അകന്ന് ജീവിക്കുന്ന നമുക്കെല്ലാവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന സമയം ആണല്ലോ ഓണക്കാലം..  കൈരളി കൂട്ടായ്മയുടെ വാർഷികവും ഓണാഘോഷവും ഒന്നിച്ചായാലോ ! അതില്പരം സന്തോഷം വേറെ എന്തുണ്ട്..  

നമ്മുടെ ഈ കൂട്ടായ്മയെ ഇന്നുള്ള നിലയിൽ എത്തിച്ച, അങ്ങേയറ്റം ബഹുമാനത്തിനർഹനായ വ്യക്തിയെ ആദരിക്കാൻ  ഈ അവസരം നമുക്ക് വിനിയോഗിക്കാം.. .. ഒപ്പം ഓണസദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള  കലാകായിക പരിപാടികളും  നിങ്ങളെ കാത്തിരിക്കുന്നു.. 

ദിനം തോറും വലുതായിക്കൊണ്ടിരിക്കുന്ന നമ്മുടെ കൂട്ടായ്മയിലെ പുതിയ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും, കാലമേറെയായി ഈ കൂട്ടായ്മയുടെ ഭാഗമായുള്ളവർക്കും തമ്മിൽ അറിയാനും ഒന്നിച്ച് ഈ ഓണം ആഘോഷിക്കാനും ഒരു സുവർണ്ണാവസരം